
സി.പി.ഐ.എം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്. കൃഷ്ണന്റെ 26-ാം ചരമവാർഷിക ദിനം ആചരിച്ചു
നടത്തറ പഞ്ചായത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും, സി. പി. ഐ. എം നടത്തറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന, പി.എസ്. കൃഷ്ണന്റെ 26-ാം ചരമവാർഷിക ദിനം സി. പി.ഐ. എം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു .രാവിലെ പുഷ്പാർച്ചനയും ഭവന സന്ദർശനവും നടന്നു .വൈകീട്ട് 5ന് രാജ്യത്തെ ഇടതുപക്ഷ ബദൽ എന്ന വിഷയത്തെ ആസ്പദമാക്കി മൂർക്കനിക്കര സഹകരണ ബാങ്ക് ഹാളിൽ വെച്ച് സംഘടിപ്പിച്ച സെമിനാർ മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു, ദീർഘകാലം നടത്തറ പഞ്ചായത്തംഗവും ,സഹകരണ ബാങ്ക് ഡയറക്ടറും ആയിരുന്നു പി എസ് കൃഷ്ണൻ.
ലോക്കൽ സെക്രട്ടറി ടി ദിലീപ് അധ്യക്ഷനായി. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, ഏരിയ കമ്മററി അംഗം ടി ശ്രീകുമാർ ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് ,വൈസ് പ്രസിഡന്റ് അഡ്വ.
പി ആർ രജിത്ത്, ഇ ആർ രാജൻ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

