
പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ; എൻഫോഴ്സ്മെന്റ് സ്ക്വാഡ് വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി
പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ പി.എൻ വിനോദിന്റെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് സ്ക്വാഡ് വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി പട്ടിക്കാട് പ്രദേശത്തുള്ള ഹോട്ടലുകൾ, സൂപ്പർമാർക്കറ്റുകൾ, ബേക്കറികൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പ്ലാസ്റ്റിക് ഗ്ലാസുകളും പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു ആരോഗ്യ ഉദ്യോഗസ്ഥർ പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. നിരോധിച്ച പേപ്പർ ഗ്ലാസ്സുകളും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുമാണ് പിടിച്ചെടുത്തത് തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ഉണ്ടായിരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു





പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr


