തൃശ്ശൂർ കളക്ട്രറ്റ് ഗാർഡൻ കുളത്തിൽ വീണ പശു കുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
തൃശ്ശൂർ കളക്ടറേറ്റിലെ ഗാർഡൻ കുളത്തിൽ ഒരു പശുകുട്ടി വീണു ഉടൻ തന്നെ എമർജൻസി റെസ്ക്യൂ വാഹനത്തിൽ തൃശ്ശൂർ അഗ്നിരക്ഷാ നിലയത്തിലെ ഫയർ റെസ്ക്യൂ ഓഫീസർമാരായ ജിമോദ് വി വി, സതീഷ് ടി ബി എന്നിവർ കുളത്തിൽ ഇറങ്ങുകയും പശു കുട്ടിയെ രക്ഷ പെടുത്തുകയും ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശരത്ചന്ദ്രബാബു സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ജ്യോതികുമാർ, ഫയർ റെസ്ക്യൂ ഓഫീസർ അനിൽജിത് ഏ എസ്, രാകേഷ്, ഹോം ഗാർഡ് രാജൻ വി. കെ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.