January 27, 2026

പീച്ചിയില്‍ ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Share this News

പോലിസ് അന്വേഷണം ആരംഭിച്ചു

പീച്ചിയില്‍ ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. കോലഞ്ചേരി വീട്ടില്‍ സജി (49) ആണ് ഞായറാഴ്ച ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പില്‍ സി.പി.എമ്മിലെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു.ആത്മഹത്യ കുറിപ്പ് ഇന്ന് പോലിസിന് കൈമാറും.

സിഐടിയു ചുമട്ടു തൊഴിലാളി പീച്ചി കോലഞ്ചേരി വീട്ടിൽ സജിയെ (49) ഞായറാഴ്ചയാണു വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തെ തുടർന്ന് പിച്ചിയിൽ സി.പി.എം. പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷ ത്തിൽ സി.പി.എം. പീച്ചി ബ്രാഞ്ച് സെക്രട്ടറിക്കും രണ്ടു പാർട്ടി പ്രവർത്തകർക്കും മർദനമേറ്റു.
സെന്റെറിലെ സി.പി. എമ്മിന്റെ മണ്ഡപവും സി.പി. എമ്മിന്റെയും സി.ഐ.ടി.യു.വിന്റെയും കൊടിതോരണ ങ്ങളും വ്യാപകമായി നശിപ്പിച്ചു. സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ ജനൽച്ചില്ലുകളും തകർത്തിട്ടുണ്ട്. കൊടി നശിപ്പിക്കൽ, മർദനം എന്നിവയുമായി ബന്ധപ്പെട്ട് പീച്ചി ലോക്കൽ കമ്മിറ്റി പോലീസിൽ പരാതി നൽകി.
സജിയെ പാർട്ടിയിൽ ഒറ്റപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ചായിരുന്നു പാർട്ടി നേതാക്കൾക്കെതിരെ പ്രതിഷേധം ഉണ്ടായത്.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ Link ൽ click ചെയ്യുക👇

https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

error: Content is protected !!