
അകമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് യാത്രക്കാർക്ക് പരിക്ക്
അകമല ശ്രീധർമശാസ്താക്ഷേത്രത്തിന് സമീപം ബസ് നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു. മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് 6.45- ന് ഒറ്റപ്പാലത്തുനിന്ന് തൃശ്ശൂർക്ക് വന്നിരുന്ന ഇഷാൻ കൃഷ്ണ എന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. യാത്രക്കാരെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. സംസ്ഥാന പാതയിൽ ഇതേ തുടർന്ന് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
അപകടത്തിൽ പരിക്കു പറ്റിയ മൂന്നുപേർക്ക് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

