
പാണഞ്ചേരി മാനാങ്കോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മേട ഷഷ്ഠി മഹോത്സവം നാളെ
പാണഞ്ചേരി മാനാങ്കോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം 2023 ഏപ്രിൽ 26 (1198 മേടം 12) ബുധനാഴ്ച്ച നടത്തുന്നു
3 ദേശങ്ങളിൽ നിന്നുള്ള കാവടികൾ പകലും രാത്രിയും 8.30 ന് തുടങ്ങി 12.30 മുതൽ ക്ഷേത്രത്തിൽ പ്രവേശിക്കും.
വൈകീട്ട് 4 മണി മുതൽ 7.30 വരെ ഗജവീരൻ മനു സ്വാമി മഠം ശ്രീവിനായകന്റെ എഴുന്നള്ളിപ്പിന് ചേറൂർ രഞ്ചിത്ത് മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം ക്ഷേത്രപ്പറമ്പിൽ മേളപ്പെരുക്കം നടത്തും.
വിശേഷാൽ പൂജകളും അഭിഷേകങ്ങളും നിവേദ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഇന്ന് വൈകീട്ട് 6 മണിക്ക് 3 ദേശക്കാവടികളുടെ പൂജയും വിശേഷാൽ പാനക നിവേദ്യവും നടക്കും. 7.30 ന് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

