
മാള മെറ്റ്സ് പോളിടെക്നിക്കിൽ അദ്ധ്യാപകരെ നിയമിക്കുന്നു
തൃശൂർ മാള മെറ്റ്സ് പോളിടെക്നിക്ക് കോളേജിൽ ലക്ചറർമാരെയും ഡെമോൺസ്റ്റ്രേറ്ററെയും നിയമിക്കുന്നു. കമ്പ്യൂട്ടർ എൻജിനീയറിങ് മെക്കാനിക്കൽ എൻജിനീയറിങ്ങ് എന്നീ
വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. അതാത് വിഷയങ്ങളിൽ 60% മാർക്കോടെ ബി ടെക് ഡിഗ്രി പാസായവർക്ക് ലക്ചർ പോസ്റ്റിലേക്ക് അപേക്ഷിക്കാം. എംടെക് ഡിഗ്രി ഉള്ളവർക്ക് മുൻഗണനയുണ്ട്. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ 60% മാർക്കോടെ എൻജിനീയറിങ്ങ് ഡിപ്ലോമ പാസായവർക്ക് ഡെമോൺസ്ട്രേറ്റർ പോസ്റ്റിലേക്ക് അപേക്ഷിക്കാം. എല്ലാ ഒഴിവുകളിലും മുൻ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. അദ്ധ്യാപന അഭിരുചിയുള്ള മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും www.metspoly.ac.in/Career എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

