
മാള വലിയപറമ്പിൽ ജംഗ്ഷനിൽ ആരംഭിച്ച തണ്ണീർ പന്തൽ; മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു
മാള മെറ്റ്സ് ഗ്രൂപ്പ്ഓഫ് ഇൻസ്റ്റ്യൂഷൻസിന്റേയും കുരുവിലശ്ശേരി ഗ്രാമീണ വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ വലിയപ്പറമ്പ് ജംഗ്ഷനിൽ ആരംഭിച്ച തണ്ണീർപ്പന്തൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ, മെയ് മാസങ്ങളിലെ കടുത്ത വേനലിൽ സാധാരണ ജനങ്ങൾക്ക് മൺപാത്രങ്ങളിൽ കുടിവെള്ളവും സംഭാരവും വിതരണം ചെയ്യുന്നത് മാള മെറ്റ്സ് കോളേജിന്റേയും കുരുവിലശ്ശേരി ഗ്രാമീണ വായനശാലയുടേയും സാമൂഹിക പ്രതിബദ്ധത വെളിവാക്കുന്ന പ്രവൃത്തിയാണെന്നും ഇത്തരം പ്രവർത്തനങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും ഒരു മാതൃകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ. എ. സുരേന്ദ്രൻ പറഞ്ഞു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ പറവകൾക്കായി ദാഹമകറ്റാൻ “സ്നേഹ തണ്ണീർക്കുടം” സ്ഥാപിച്ച കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. പൊതുജനങ്ങളുടെ വിജ്ഞാന ദാഹം അകറ്റുന്ന കുരുവിലശ്ശേരി ഗ്രാമീണ വായനശാല ഇപ്പോൾ ജനങ്ങളുടെ തൊണ്ടയുടെ ദാഹം ്് അകറ്റുവാനുള്ള കുടിവെള്ള വിതരണവുമായിട്ടാണ് മുന്നോട്ടിറങ്ങിയിട്ടുള്ളത്. ഇതിന് സഹകരിച്ച മാള മെറ്റ്സ് കോളേജിനെ അഭിനന്ദിക്കുന്നുവെന്നും ചടങ്ങിൽ സ്വാഗതപ്രസംഗം നടത്തിയ വായനശാല പ്രസിഡൻറ് പി കെ രത്നാകരൻ പറഞ്ഞു. മെറ്റ്സ് കോളേജിലെ എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ. രമേശ് കെ എൻ, മുൻ പഞ്ചായത്ത് മെമ്പറും വായനശാല സെക്രട്ടറിയുമായ പി. കെ. രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വായനശാല വൈസ് പ്രസിഡൻറ് കെ. എൻ. മനോഹരൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയും പ്രകാശിപ്പിച്ചു


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
