
ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ തന്റെ ആദ്യ മാസ ശമ്പളം മുളയം എസ് ഒ എസ് ചിൽഡ്രൻസ് വില്ലേജിന് നൽകി
ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ മുളയത്തെ എസ് ഒ എസ് ചിൽഡ്രൻസ് വില്ലേജ് സന്ദർശിച്ചു. തൃശൂർ ജില്ലാ കളക്ടറായി ചുമതലയേറ്റശേഷം ലഭിച്ച ആദ്യ ശമ്പളം അദ്ദേഹം എസ് ഒ എസ് ചിൽഡ്രൻസ് വില്ലേജിന് സംഭാവന ചെയ്തു.
കുട്ടികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നും കഴിവുള്ളവർ കുട്ടികളെ സഹായിക്കുന്നതിനായി മുന്നോട്ടുവരണമെന്നും കലക്ടർ പറഞ്ഞു. 2016ൽ അസിസ്റ്റൻറ് കളക്ടറായിരിക്കെ എസ് ഒ എസ് ചിൽഡ്രൻസ് വില്ലേജ് സന്ദർശിച്ചിരുന്നു. അന്നത്തേതിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

