
ദേശീയപാതയിൽ വാഹനാപകടം
പാലക്കാട് ഭാഗത്ത് നിന്നും വരുമ്പോൾ കുതിരാൻ തുരങ്കം കഴിഞ്ഞ് പാലം കേറുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. ദേശീയ പാതയുടെ നടുവിലെ ഡിവൈഡറിൽ ഇടിച്ചു കയറി കാർ നിന്നു. ബാംഗ്ലൂർ നിന്നും എറണാംകുളം ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തിൽ പെട്ടത്. കാറിൽ ഉണ്ടായിരിന്ന ആർക്കും പരുക്കില്ല. ഹൈവേ എമർജൻസി ടീം എത്തി വേണ്ട നടപടികൾ സ്വീകരിച്ചു.
പുലർച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്. ഈ ഭാഗത്ത് ലൈറ്റ് ഇല്ലാത്തത് വലിയ പോരായ്മയാണ്.ഇതിനെതിരെ വലിയ വാർത്തകളും പ്രതിഷേധങ്ങളും ഉണ്ടായിട്ട് ഇതുവരെ നടപടികൾ ഒന്നും എടുത്തിട്ടില്ല

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

