
ഇന്ന് പെസഹാവ്യാഴം
ശിഷ്യരുമൊത്തുള്ള യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹാവ്യാഴം ആചരിക്കും. വിശുദ്ധകുർബാനയുടെ സ്ഥാപനദിനമാണ് പെസഹ. അപ്പത്തിലും വീഞ്ഞിലും തന്റെ ശരീരവും രക്തവും യേശു ശിഷ്യർക്ക് നൽകിയെന്നാണ് വിശ്വാസം.പെസഹ ആചരണത്തിന് മുന്നോടിയായി യേശു തന്റെ ശിഷ്യരുടെ കാലുകൾ കഴുകി. ഇതിന്റെ ഓർമ്മയിൽ ഈ ദിനത്തിൽ പള്ളികളിൽ കാൽകഴുകൽ ശുശ്രൂഷ നടത്താറുണ്ട്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
