
KPSTA യുടെ റവന്യൂ ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി
പ്രതിപക്ഷ അധ്യാപക സംഘടനയായ KPSTA യുടെ റവന്യൂ ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ നടത്തിയ പ്രതിഷേധ സമരം കോർപറേഷൻ കൌൺസിലർ സിന്ധു ആന്റോ ചാക്കോള നിർവഹിച്ചു ശമ്പളപരിഷ്കരണ കുടിശ്ശിക മാറ്റിവെച്ചതും 66 HSST അധ്യാപകരെ പിരിച്ചു വിട്ടതിലും പ്രതിഷേധിച്ചു കൊണ്ടാണ് ഈ സമരപരിപാടി നടത്തിയത്.സ്റ്റേറ്റ് സെക്രട്ടറി സാജു ജോർജ് അധ്യക്ഷനായ യോഗത്തിൽ റവന്യൂ ജില്ല സെക്രട്ടറി ജെസ്‌ലിൻ ജോർജ് സ്വാഗതവും സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജെയ്സൺ മാഷ്, ദീപൻ മാഷ്, വെസ്റ്റ് എ ഇ ഒ ബിജു മാഷ്, വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് ഷിജോ ഡേവിഡ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
വിദ്യാഭ്യാസ ജില്ല സെക്രട്ടറി സെബി മാഷ് നന്ദിയും അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

