March 15, 2026

ആനമല റോഡ് ഇന്നു തുറക്കും

Share this News

ആനമല റോഡ് ഇന്നു തുറക്കും

നവീകരണത്തിനായി അടച്ചിട്ടിരുന്ന ആനമല റോഡ് ബുധനാഴ്ച തുറക്കും. അമ്പലപ്പാറ മുതൽ 22 കിലോമീറ്ററാണ് റോഡ് ടാറിട്ടത്.
ഇതിൽ അര കിലോമീറ്റർ കൂടി മാത്രമാണ് ഇനി ടാറിടാനുള്ളത്. മാർച്ച് 11 മുതൽ 19 വരെയാണ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. ടാറിടൽ ഇഴഞ്ഞുനീങ്ങിയതിനാൽ പിന്നീട് ഏപ്രിൽ അഞ്ചു വരെ നിരോധനം നീട്ടുകയായിരുന്നു.
ജോലികൾ ഇഴഞ്ഞുനീങ്ങിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. വേനലവധിക്കാലം ആയതോടെ നിരവധി സഞ്ചാരികളാണ് അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കാനെത്തുക.

ഗതാഗത നിയന്ത്രണം പിൻവലിച്ച സാഹചര്യത്തിൽ ബുധനാഴ്ച മുതൽ ചാലക്കുടിയിൽനിന്ന് മലക്കപാറയിലേക്കുള്ള കെ.എസ്.ആർ. ടി.സി. സർവിസുകൾ പതിവ് ഷെഡ്യൂൾ പ്രകാരം ഓടിത്തുടങ്ങും.രാവിലെ 8.10, ഉച്ചയ്ക്ക് 12.50, 3.20 വൈകീട്ട് 5.10 എന്നീ സമയങ്ങളിൽ ചാലക്കുടിയിൽനിന്ന് മലക്കപ്പാറയിലേക്കും രാവിലെ ഏഴ്, എട്ട്, ഉച്ചയ്ക്ക് 12.50, വൈകീട്ട് 05.10 സമയങ്ങളിൽ ചാലക്കുടിയിലേക്കുമാണ് കെ .എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തുന്നത്. 120 രൂപയാണ് യാത്രാനിരക്ക്. വിവരങ്ങൾക്ക്: 0480 2701638

പ്രാദേശിക വാർത്തകൾക്ക് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!