March 14, 2026

കൊടകര ഗ്രാമപഞ്ചായത്തിൽ ബയോ ബിൻ പദ്ധതിയുടെ വിതരണോദ്ഘാടനം നടന്നു.

Share this News



കൊടകര ഗ്രാമപഞ്ചായത്തിൽ ബയോ ബിൻ പദ്ധതിയുടെ വിതരണോദ്ഘാടനം നടന്നു.

കൊടകര ഗവ. എൽപി സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ നിർവഹിച്ചു.
1,42, 500 രൂപയുടെ പദ്ധതിയിൽ 75 ഗുണ ഭോക്താക്കൾ ആണ് ഉള്ളത്. സംയോജിത ഗ്രാമീണ സാങ്കേതിക വിദ്യാകേന്ദ്രം ജില്ലാ കോർഡിനേറ്റർ പ്രമോദ് ബയോ ബിൻ ഉപയോഗത്തെ കുറിച്ച് ബോധ വത്ക്കരണ ക്ലാസ് നയിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ദിവ്യ ഷാജു അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോയ് നെല്ലിശേരി, വിഇഒ കെ രാധാകൃഷ്ണൻ, എസ് സുരേഷ്, വാർഡു മെമ്പർമാരായ സി ഡി സിബി, ടി കെ പദ്മനാഭൻ, ടി വി പ്രജിത്, എംഎം ഗോപാലൻ, പ്രനില ഗിരീശൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!