
കേരളം കൃഷി അധിഷ്ഠിത വ്യവസായങ്ങളുടെ വിളഭൂമിയാണ്: ഡോ. കൃഷ്ണകുമാർ
കൃഷിയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് ഇന്ത്യയിൽ കേരളം പോലെ യോജിച്ച ഒരു സംസ്ഥാനവുമില്ല. പുതിയ സ്റ്റാർട്ടപ്പുകളും വ്യവസായ സംരംഭങ്ങളും ഈ മേഖലയിൽ ഇനിയും വളരേണ്ടതുണ്ട്. സാങ്കേതിക മികവും പുതുമയും ഉള്ള സംരംഭങ്ങളാണ് ഈ മേഖലയിൽ വിജയിക്കുക. മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ “അഗ്രീ എന്റർപ്രണർഷിപ്പ് – ഇൻസ്റ്റാളിങ് ഇന്നോവേഷൻ ആൻഡ് ടെക്നോളജി” എന്ന ശിൽപ്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ശാസ്ത്രജ്ഞനായ ഡോ. എൻ. എം. കൃഷ്ണകുമാർ. അദ്ദേഹം വിദ്യാർത്ഥികൾക്ക് കേരളീയ സാഹചര്യം അനുസരിച്ചുള്ള പുതിയ കാർഷിക വ്യവസായ സംരംഭം എങ്ങനെ തുടങ്ങണം എന്നതിനെക്കുറിച്ചും അതിനുള്ള വഴികളും പങ്കുവെച്ചു. കോളേജിലെ ഐ.ഇ.ഡി.സി യുടെ ആഭിമുഖ്യത്തിലാണ് ഈ ശില്പശാല സംഘടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഐ. ഇ.ഡി.സി. നോഡൽ ഓഫീസർ വിനേഷ് കെ വി സ്വാഗതവും അസി. പ്രൊഫ. രമ്യ വി.ആർ. നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
