
കെഎസ്ഇബിയുടെ നേതൃത്വത്തിൽ ബോധവൽക്കരണവും; ഉത്സവത്തിന് നാരങ്ങാ വെള്ളവും വിതരണവും ചെയ്തു
കെഎസ്ഇബിയുടെ നേതൃത്വത്തിൽ പട്ടിക്കാട് ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് സേഫ്റ്റി സംബന്ധിച്ചും ഊർജ്ജ സംരക്ഷണം സംബന്ധിച്ചും ബോധവൽക്കരണം നടത്തിയപ്പോൾ.കൂടെ തന്നെ നാരങ്ങാവെള്ളം വിതരണം ചെയ്തു
വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുതെന്നും
ലൈനിനു സമീപം ഇരുമ്പ് തോട്ടി ഉപയോഗികരുത്.
കൂടാതെ ലൈനിനു സമീപം കന്നുകാലികളെ കെട്ടുന്നതും, തുണി ഉണക്കുന്നതും അപകടമാണെന്നും
വീടുകളിൽ വൈദ്യുതി സുരക്ഷയ്ക്കുവേണ്ടി നിർബന്ധമായും ഇ.എൽ.സി.ബി ഘടിപ്പിക്കുക വൈകീട്ട് 6 മണി മുതൽ 10 മണി വരെ വൈദ്യുതിഉപയോഗം പരമാവധി കുറയ്ക്കുവാനും ക്യാമ്പയിനിൽ പറഞ്ഞു
വൈദ്യുതി ബിൽ അടയ്ക്കുവാൻ ഓഫീസിൽ വന്ന് ക്യു നിൽക്കാതെ
ഓൺലൈൻ വഴിയും മൊബൈൽ ആപ്പ് വഴി അവരുടെ സേവനങ്ങൾ ലഭ്യമാണെന്നും പറയുകയുണ്ടായി
ഇത്തരം കാര്യങ്ങൾ ആളുകളെ പറഞ്ഞു മനസ്സിലാക്കുന്നതിനുവേണ്ടി പട്ടിക്കാട് സെക്ഷൻ നേതൃത്വത്തിലാണ് ക്യാമ്പയിൻ ഉത്സവ സമയത്ത് നടത്തിയത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

