January 31, 2026

വിലങ്ങന്നൂർ ചക്കിയത്ത് മറിയാമ്മ ചേട്ടത്തിയുടെ സ്വപ്നഭവനത്തിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു.

Share this News

വിലങ്ങന്നൂർ ചക്കിയത്ത് മറിയാമ്മ ചേട്ടത്തിയുടെ സ്വപ്നഭവനത്തിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു.



വിലങ്ങന്നൂർ ചക്കിയത്ത് മറിയാമ്മ ചേട്ടത്തിയുടെ
വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി
വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി പണി പൂർത്തീകരിച്ച് വീടിന്റെ താക്കോൽ ദാനം വീടു നിർമ്മാണത്തിന്റെ മുഴുവൻ ചിലവുകളും നടത്തിയ ബിനോയ് കയ്യാണിക്കലിന്റെ മാതാവ് മറിയാമ്മ പൗലോസ് കയ്യാണിക്കൽ നിർവ്വഹിച്ചു.
ജീവകാരുണ്യ രംഗത്ത് എല്ലായ്പ്പോഴും മാതൃകയായ മാരാക്കൽ സ്വദേശിയും വിദേശത്ത് ബിസിനസ്സുകാരനുമായ മാരാക്കൽ സ്വദേശിയും വിദേശത്ത് ബിസിനസ്സുകാരനുമായ ബിനോയ് കയ്യാണിക്കലിനെ വിലങ്ങന്നൂർ വാർഡിന്റെ നേതൃത്വത്തിൽ ആദരിച്ചു.
വിലങ്ങന്നൂർ വാർഡിന്റെ ആദരവായി മൊമന്റോ പി.പി രവീന്ദ്രനും പൊന്നാട പി.പി. രവീന്ദ്രനും പീച്ചി എസ് എച്ച് ഒ പി.എം. രതീഷും കൂടി നിർവ്വഹിച്ചു.
പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ വാർഡിന്റെ ആദരവ് സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു. സഹ ജീവികളോട് കരുതലും സ്നേഹവും ആർദ്രതയുമുള്ള ബിനോയ് കയ്യാണിക്കലിനെ പോലുള്ള നല്ല മനസ്സിന്റെ എല്ലാവരുടേയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കുന്ന ഷൈജു കുരിയനെ പോലുള്ള മെമ്പർമാരുമാണ് ഈ കാലഘട്ടത്തിന്റെ അനിവാര്യത എന്ന് ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ പറഞ്ഞു.
ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ വ്യക്തിയാണ് ബിനോയ് കയ്യാണിക്കലെന്നും അദ്ദേഹത്തിന് ജന്മം നൽകിയ മാതാവ് ധന്യയാണെന്നും, ഒരു ശരാശരി മലയാളിയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷം സ്വന്തം ജീവിതാനുഭവത്തിലൂടെ ഓർത്തെടുക്കാൻ ഈ ധന്യമുഹൂർത്തം കാരണമായെന്നും എന്റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ പഞ്ചായത്തും എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളും സഹായിച്ച വീട്ടിലാണ് ഞാൻ ഇന്നും കഴിയുന്നത് എന്നും മുഖ്യാഥിതിയായി പങ്കെടുത്ത് എസ്.എച്ച്. ഒ പറഞ്ഞു.
ചടങ്ങിൽ ആശംസകൾ നേർന്ന് കൊണ്ട് ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ രമേശ്, പഞ്ചായത്തംഗങ്ങളായ ബാബു തോമസ്, അജിത മോഹൻദാസ് , രേഷ്മ സതീഷ് ,ഷാജി വാരപ്പെട്ടിയിൽ, ശ്രീജു കൂട്ടാല , മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശിവരാമൻ, മുൻ മെമ്പർ ജിഷ വാസു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വർഗ്ഗീസ് പാറേക്കാടൻ ,ഷിബു പോൾ, കുരിയാക്കോസ് ഫിലിപ്പ് , SSLC 92 -93 ഒരുമ കൂട്ടായമ ഭാരവാഹി വിൽസെന്റ് പയ്യപ്പിള്ളി ,കെ. സി ചാക്കോ , ബിനു കെ.വി എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!