
കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ടി.വി ചന്ദ്രമോഹൻ സഞ്ചരിച്ചിരുന്ന കാർ ചെമ്പൂത്രയിൽ
അപകടത്തിൽപ്പെട്ടു. അദ്ദേഹത്തിനും കാർ ഓടിച്ചിരുന്ന ശരത്തിനും കാര്യമായ പരിക്കുകളില്ല.
പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ചെമ്പൂത്ര ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്.

കാറിന് പിന്നിൽ വരികയായിരുന്ന പിക്കപ്പ് വാൻ കാറിന് പിന്നിൽ തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഉടൻ തന്നെ ഹൈവേ എമർജൻസി ടീമും പോലീസും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.പീച്ചിയിൽ നടക്കുന്ന അധ്യാപക സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു അദ്ദേഹം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp



