February 4, 2026

ഡോ.പി. പുരുഷോത്തമൻ പിള്ളയെ ആദരണീയം സാംസ്ക്കാരിക പൗരാവലി വീട്ടിലെത്തി ആദരിച്ചു.

Share this News

ഡോ.പി. പുരുഷോത്തമൻ പിള്ളയെ ആദരണീയം സാംസ്ക്കാരിക പൗരാവലി വീട്ടിലെത്തി ആദരിച്ചു.



ഗവേഷകനും ഗ്രന്ഥ രചയിതാവും കാലിക്കറ്റ് സർവ്വകലാശാല ഡീനായും ഇക്കണോമിക്സ് വിഭാഗം മേധാവിയായും പ്രവർത്തിച്ച എൺപത്തി അഞ്ചാം (85) പിറന്നാൾ ആഘോഷിക്കുന്ന ഡോ.പി.പുരുഷോത്തമൻ പിള്ളയെ ആദരണീയം സാംസ്ക്കാരിക പൗരാവലി വീട്ടിലെത്തി ആദരിച്ചു.
മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു അഡ്വ.എസ്സ്.അജി അദ്ധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ടി.വി.ചന്ദ്രമോഹൻ, ഡോ.പി.വി കൃഷ്ണൻ നായർ കോർപ്പറേഷൻ കൗൺസിലർ പി.സുകുമാരൻ , സന്തോഷ് കോലഴി, കെ.ഗോപാലകൃഷ്ണൻ , കെ.ഗീരീഷ് കുമാർ, ശരത് ചന്ദ്രൻ മച്ചിങ്ങൽ, ജെൻസൻ ജോസ് കാക്കശ്ശേരി, ജോസ് പനങ്കുളം, ഡോക്ടർ ലീലാമണി, റിട്ടയേർഡ് ആർ.ടി.ഒ. ജോസഫ്, പോൾസൺ, ലത്തീഫ്, രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!