
ഈ കനത്ത വേനലിൽ വളർത്തുമൃഗങ്ങൾക്കും കരുതൽ വേണം
ഈ കനത്ത വേനലിൽ വളർത്തുമൃഗങ്ങൾക്കും സൂര്യാഘാതം ഏൽക്കാനും മരണംവരെ സംഭവിക്കാനുമുള്ള സാധ്യതയും കൂടുതലാണ്.
▫️മൃഗങ്ങളുടെ ശരീരത്തിൽ പൊള്ളിയ പാടുകൾ, വായിൽ നിന്നും നുരയും പതയും വരിക തളർച്ച എന്നിവ കണ്ടാൽ ഉടൻ ചികിത്സയ്ക്ക് വിധേയമാക്കുക.
▫️കന്നുകാലികൾക്ക് സൂര്യാഘതം ഏറ്റാൽ ആദ്യം വെള്ളം നനച്ച് നന്നായി തുടയ്ക്കണം. കുടിക്കാൻ ധാരാളം വെള്ളം നൽകി തൊട്ടടുത്ത മൃഗാശുപത്രിയിൽ എത്തിക്കുക.
▫️വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ അടച്ചിട്ടുകൊണ്ട് പോകുന്നത് സൂര്യാഘാതത്തിന് ഇടയാക്കും. വെയിലത്ത് പാർക്ക് ചെയ്ത വാഹനത്തിൽ വളർത്തുമൃഗങ്ങളെ അടച്ചിട്ട് പോകരുത്.
▫️തണുത്ത ശുദ്ധജലം എല്ലാവളർത്തു മൃഗങ്ങൾക്കും ലഭ്യമാക്കണം.
▫️വായുസഞ്ചാരമുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തുക.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
