February 3, 2026

റവന്യൂ മന്ത്രിക്ക് തമ്പുരാട്ടി പറമ്പിന്റെ സ്നേഹാദരം

Share this News

റവന്യൂ മന്ത്രിക്ക് തമ്പുരാട്ടി പറമ്പിന്റെ സ്നേഹാദരം


അഡ്വ.കെ രാജൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തമ്പുരാട്ടിപറമ്പിൽ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടന കർമ്മം കെ.രാജൻ നിർവ്വഹിച്ചു. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നിലാവുറങ്ങാത്ത ഒല്ലൂർ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ 300 ഓളം ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ച അഡ്വ.കെ രാജന് വാർഡ് മെമ്പർ അനീഷ് മേക്കര മുളയിൽ നിർമ്മിച്ച ഹൈമാസ്റ്റിൻ്റെ മിനിയേച്ചർ സമ്മാനിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, ജയപ്രകാശ്, ഇന്ദിര എന്നിവർ പരിപാടിയിൽ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!