
പൗൾട്രി ക്ലബ് പദ്ധതിയുടെ ഉദ്ഘാടനം പട്ടിക്കാട് എൽ.പി സ്കൂളിൽ വെച്ച് റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു
സ്കൂൾ കുട്ടികളിൽ മൃഗപരിപാലനത്തിനുള്ള താല്പര്യം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സ്കൂൾ പൗൾട്രി ക്ലബ് പദ്ധതിക്ക് പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് ഗവ. എൽപി സ്കൂളിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു.
കൃഷിയിലും മൃഗസംരക്ഷണത്തിലും കുട്ടികളിൽ താല്പര്യമുണർത്തുക, സഹജീവി സ്നേഹം വളർത്തുക, മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അഞ്ചാം ക്ലാസ്സ് മുതലുള്ള 50 കുട്ടികൾക്ക് അഞ്ച് ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ സൗജന്യമായി ഇതിന്റെ ഭാഗമായി കൈമാറും. ജില്ലയിൽ 55 സ്കൂളുകളിൽ പദ്ധതിയുടെ ഭാഗമായി യൂണിറ്റുകൾ രൂപീകരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, ജില്ല മൃഗസംരക്ഷണ ഓഫീസർ ഒ ജി സുരജ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജലജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, വാർഡ് മെമ്പർ ആനി ജോയ്, പട്ടിക്കാട് ഗവ. ഹയർ സെക്കന്ററി സ്കൂൾ ഹെഡ്മിസ്ട്രസ് സീമ, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ പി ഡി സുരേഷ്, സീനിയർ വെറ്റിനിറി സർജൻ ആർ സിന്ധു എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

