March 15, 2026

മാള മെറ്റ്സ് കോളേജിൽ ഏകദിന ശിൽപശാല നടത്തി

Share this News

മാള മെറ്റ്സ് കോളേജിൽ ഏകദിന ശിൽപശാല നടത്തി


സാങ്കേതിക വിദ്യാർത്ഥികൾ അവരുടെ പഠനത്തിനോടൊപ്പം നവസാങ്കേതികവിദ്യകളും സ്വായത്തമാക്കണം. വിദ്യാർത്ഥികളുടെ എംപ്ലോയബിലിറ്റി വർദ്ധിപ്പിക്കുവാൻ ഇൻറർനെറ്റുമായി ബന്ധപ്പെട്ട പുതിയ വികാസങ്ങളെ പറ്റി അവർ അറിഞ്ഞിരിക്കേണ്ടതാണ്. അതിനുവേണ്ടിയാണ് “ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് ” എന്ന ഏകദിന ശില്പശാല കോളേജിൽ സംഘടിപ്പിച്ചത്. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ സ്കൂൾ ഓഫ് എൻജിനീയറിങ്ങില് വെച്ച് നടത്തിയ ഏകദിന ശില്പശാല നയിച്ചത് കേരള സർക്കാർ വ്യവസായ വകുപ്പിന്റെ സ്റ്റാർട്ടപ്പ് മിഷന്റെ ഐ.ഇ.ഡി.സി.യുടെ മോഡൽ ഓഫീസറായ പ്രൊഫ. അനിൽ ആന്റണി, പ്രൊഫ. ജിനീഷ് കെ. ജെ., എന്നിവരാണ്. ഐ.ഒ.ടി. യുടെ പുതിയ മുന്നേറ്റങ്ങൾ പല രംഗങ്ങളിലും മനുഷ്യ വിഭവശേഷി കുറച്ചു കൊണ്ടിരിക്കുകയാണെന്ന് ഉദാഹരണസഹിതം അവർ പറഞ്ഞു. വിദ്യാർത്ഥികളുടെ സജീവമായ ഇടപെടലുകളും സംശയദൂരീകരണങ്ങളും ശില്പശാലയിൽ നടന്നു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതവും മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ ഡോ. ബിനു ബി. പിള്ള ആശംസകളും നേർന്നു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് നോഡൽ ഓഫീസർ വിനേഷ് കെ. വി. നന്ദി പ്രകാശിപ്പിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!