March 15, 2026

പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടധർണ്ണ നടത്തി

Share this News

പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടധർണ്ണ നടത്തി

പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് സെൻററിൽ പെട്രോൾ പമ്പും, ഗ്യാസ് ഏജൻസിയും അടുത്തടുത്തുള്ള പട്ടിക്കാട് സെന്ററിലെ എസ്.ബി.ഐ ഓഫീസിന് മുന്നിൽ ആണ് കൂട്ട ധർണ സംഘടിപ്പിച്ചത്. ഇന്ത്യയുടെ പൊതുമേഖല സ്ഥാപനങ്ങളുടെ സമ്പത്ത് അദാനിയുടെ കമ്പനികളിൽ നിക്ഷേപിച്ച് പണം നഷ്ടമായ സാഹചര്യത്തിലും പാചകവാതക വിലവർദ്ധനവിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ബഡ്ജറ്റിനെതിരെയും നികുതി കൊള്ളക്കെതിരെയും എന്നും ആരോപിച്ച് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കൂട്ടധർണ്ണ സംഘടിപ്പിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി കൂട്ട ധർണ്ണ ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് കെ സി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.
മോദിക്കൊപ്പം വളർന്നയാളാണ്‌ അദാനിയെന്നും ആറ്‌ വിമാനത്താവളം ചട്ടങ്ങൾ ലംഘിച്ച്‌ അദാനിക്ക് കൈമാറി. പ്രതിരോധ കരാറുകളെല്ലാം കൂട്ടമായി കൈമാറി. എല്ലാ വിദേശപര്യടനങ്ങളിലും മോദിക്കൊപ്പം അദാനിയുണ്ട്‌. ബിജെപിക്ക്‌ അദാനിയിൽനിന്ന്‌ എത്ര രൂപ കിട്ടിയിട്ടുണ്ടെന്നും വ്യക്തമാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സുന്ദരൻ കുന്നത്തുള്ളി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!