March 16, 2026

ഈസ്റ്റേൺ റെയിൽവേ കൊൽക്കത്തയെ പരാജയപ്പെടുത്തി കെ എസ് ഇ ബി വനിതാ ടീം ജേതാക്കളായി

Share this News

ഈസ്റ്റേൺ റെയിൽവേ കൊൽക്കത്തയെ പരാജയപ്പെടുത്തി കെ എസ് ഇ ബി വനിതാ ടീം ജേതാക്കളായി


പഞ്ചാബിലെ കപൂർത്തലയിൽ നടന്ന ഒന്നാം എസ് ബൽക്കർ സിംഗ് ചീമ മെമ്മോറിയൽ അഖിലേന്

ത്യാ ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ ഈസ്റ്റേൺ റെയിൽവേ കൊൽക്കത്തയെ പരാജയപ്പെടുത്തി കെ എസ് ഇ ബി വനിതാ ടീം ജേതാക്കളായി (88-46). ഫൈനലിൽ പഞ്ചാബ് പൊലീസ് ടീമിനോട് മത്സരിച്ച കെ എസ് ഇ ബി പുരുഷ ടീം രണ്ടാം സ്ഥാനം നേടി. ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ശ്രീകലയ്ക്ക് ഹോണ്ട ആക്ടിവ മോട്ടോർ സൈക്കിൾ സമ്മാനിച്ചു. ഗ്രിമ മെർലിൻ വർഗ്ഗീസാണ് വനിതാ ടീം ക്യാപ്റ്റൻ. അജു ജേക്കബാണ് പരിശീലകൻ, മാനേജർ ശ്രീദേവി. രഞ്ജിത് എം ആണ് പുരുഷ ടീമിന്റെ പരിശീലകൻ. അഭിലാഷാണ് ടീം മാനേജർ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!