March 16, 2026

മഹിള കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആചരിച്ചു

Share this News

മഹിള കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആചരിച്ചു



പാർലമെന്റിലും നിയമസഭയിലും സ്ത്രീകൾക്ക് സംവരണം നടപ്പിലാക്കാൻ ഭൂരിപക്ഷമുണ്ടായിട്ടു പോലും കേന്ദ്രസർക്കാർ ആ കാര്യത്തിൽ ഒളിച്ചോടുകയാണ് എന്ന് ഷാനിമോൾ ഉസ്മാൻ,
തൃശൂർ ജില്ലാ മഹിളാ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന വനിതാദിന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. പഞ്ചായത്ത് നഗരപാലിക ബില്ലിൽ 50% സംവരണം ഉണ്ട് എങ്കിലും പല കാര്യത്തിലും സ്ത്രീകൾ അവഗണിക്കപ്പെടുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യാപകമായ മയക്കുമരുന്നുകളുടെ ദുർവ്യാപനത്തിലും മറ്റും സ്ത്രീകൾ ശക്തമായി പ്രതികരിക്കാൻ മുന്നോട്ട് വരണമെന്ന് ഷാനിമോൾ ആവശ്യപ്പെട്ടു.
ലീലാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. വ്യത്യസ്ഥ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച് 4 വനിതാ പ്രതിഭകളെ ആദരിച്ചു.
തൃശൂർ രാമവർമ്മപുരം സ്കൂളിലെ ഹെഡ്മിസ്ട്രസ് ബെസ്റ്റ് ടീച്ചർ അവാർഡ് ജേതാവ് സിനി ടീച്ചർ, കാര്യാട്ട് ഫ്രൂട്ട്സ് വ്യവസായ സംരഭക അംബിക ആഴക്കടലിൽ മത്സ്യബന്ധനത്തിന് ഇന്ത്യയിലെ ആദ്യത്തെ ലൈസൻസ്കാരി രേഖ കാർത്തികേയൻ, മികച്ച സാമൂഹ്യപ്രവർത്തക ശോഭന പുഷ്പാംഗദൻ എന്നിവരെ യു.ഡി.എഫ്. ചെയർമാൻ എം.പി. വിൻസെന്റ് ആദരിച്ചു.
വിലക്കയറ്റത്തിനെതിരെയും ജനദ്രോഹബജറ്റിനെതിരെയും കേന്ദ്രസർക്കാരിന്റെയും കേരള സർക്കാരിന്റെയും കണ്ണുതുറപ്പിക്കുന്നതിന് മെഴുകിതിരി കത്തിച്ച് സർവ്വ മത പ്രാർത്ഥനയും പ്രതിജ്ഞയും ചെയ്തു.
ടി.വി.ചന്ദ്രമോഹൻ, വനജ ഭാസ്കരൻ, സുബി ബാബു, ഡോ.നിജി ജസ്റ്റിൻ, നിർമ്മല ടി., തങ്കമണി കെ.എസ്., ലീല രാമകൃഷ്ണൻ, ജിന്നി ജോയ്, ജയലക്ഷ്മി ടീച്ചർ, ലാലി ജെയിംസ്, സിന്ധു ആന്റോ ചാക്കോള, ശോഭന ഗോപിനാഥ്, ആനി ജോസ്, ബിന്ദു കുമാരൻ, ഷീല രാജൻ, സ്വപ്ന രാമചന്ദ്രൻ, ഷീല സന്തോഷ്, രഞ്ജിനി ശ്രീകുമാർ, സുബൈദ, ജ്യോതി ആനന്ദ്, ശകുന്തള സജീവ് മുതലായവർ പ്രസംഗിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!