March 16, 2026

ജനകീയ പ്രതിരോധ ജാഥയ്ക്കിടെ മൈക്ക് ഓപ്പറേറ്ററെ വേദിയിൽ പരസ്യമായി ശകാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നടപടിയിൽ പ്രതിഷേധിച്ച് മൈക്ക് ഓപറേറ്റർ സംഘടനകൾ

Share this News

ജനകീയ പ്രതിരോധ ജാഥയ്ക്കിടെ മൈക്ക് ഓപ്പറേറ്ററെ വേദിയിൽ പരസ്യമായി ശകാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നടപടിയിൽ പ്രതിഷേധിച്ച് മൈക്ക് ഓപറേറ്റർ സംഘടനകൾ

തൃശ്ശൂർ ജില്ലയിൽ നടന്ന സിപിഐ എം ജാഥയുടെ ഭാഗമായി മാളയിലെ പൊതുവേദിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ലൈറ്റ് ആൻഡ് സൗണ്ട് പ്രവർത്തകനെ അധിക്ഷേപിക്കുകയും തൊഴിലിനെ അപമാനിക്കുന്ന രീതിയിൽ നീചമായി പെരുമാറുകയും ചെയ്തതിൽ തൃശ്ശൂർ ജില്ല ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ 5000 ത്തോളം വരുന്ന പ്രവർത്തകർക്ക് വേണ്ടി തൃശ്ശൂർ ജില്ലയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഓണേഴ്സിന്റെ സംഘടനയായ ലൈറ്റ് ആൻഡ് സൗണ്ട് എൻജിനീയറിങ് പ്രൊപ്രൈറ്റേഴ്സ് ഗിൽഡ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ പത്ര സമ്മേളനം വിളിച്ചു പ്രതിഷേധിച്ചു
പത്രസമ്മേളനത്തിൽ തൃശ്ശൂർ ജില്ലാ പ്രസിഡൻറ് കെ.ആർ.റാഫി , സെക്രട്ടറി ജോയ്.സി.എൻ,ട്രഷറർ ജയേഷ് ടി ജി വൈസ് പ്രസിഡന്റ്മാരായ ബെന്നി നീലങ്കാവിൽ ബാബുരാജ് എംപി ജോയിൻ സെക്രട്ടറിമാരായ സിജോൺ പട്ടിക ഷാജി വർഗീസ് പി ആർ ഒ ബിജു എം എ തുടങ്ങിയവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!