
പുഴയ്ക്കൽപ്പാടത്ത് തീപിടിച്ചു
തൃശ്ശൂർ പുഴയ്ക്കൽപ്പാടത്ത് ഒഴിഞ്ഞ പറമ്പിൽ തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനും
വൈകീട്ട് നാലിനും രണ്ട് തവണയായി തീപിടിച്ചു. ഉച്ചയ്ക്ക് തീപിടിച്ചപ്പോൾ അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റെത്തി അണച്ചെങ്കിലും നാലോടെ വീണ്ടും കത്തുകയായിരുന്നു.
തൃശ്ശൂർ അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റ് വീണ്ടുമെത്തി, അഞ്ചോടെ തീയണച്ചു. തൊട്ടടുത്ത വർക്ക്ഷോപ്പിലേക്കും ടൈൽസ് ഗോഡൗണിലേക്കും തീ പടരാതെ അണയ്ക്കാനായി. തിങ്കളാഴ്ചയും പുഴയ്ക്കൽപ്പാടത്ത് തീപ്പിടിത്തമുണ്ടായിരുന്നു.
അസി. സ്റ്റേഷൻ ഓഫീസർ രഘുനാഥിന്റെ
നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ അനന്തകൃഷ്ണൻ, കൃഷ്ണപ്രസാദ്, നവനീത് കണ്ണൻ തുടങ്ങിയവർ ചേർന്നാണ് തീയണച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
