പാണഞ്ചേരി പഞ്ചായത്തിലെ 15-ാം വാർഡ് വിലങ്ങന്നൂരിൽ കോശിമുക്കിൽ നിരവധി വർഷങ്ങളായി ഒറ്റക്ക് താമസിക്കുന്ന വിധവയും പ്രായാധിക്യത്താൽ ബുദ്ധിമുട്ടുന്ന കിഴക്കിനിപ്പുരയിൽ ശാന്തമ്മക്ക് വാട്ടർ കണക്ഷനും അനുബദ്ധ സജ്ജീകരണങ്ങളും തന്റെ സ്വന്തം ഓണറ്റോറിയം കൊണ്ടും, സ്വമനസ്സുകളുടെ സഹായവും കൂടി ചേർത്താണ് ഈ മഹത്തായ പ്രവർത്തനം വാർഡ് മെമ്പർ ഷൈജു കുര്യൻ നടത്തിയത്. വീട്ടിലെ ടാപ്പിൽ വെള്ളം എത്തിച്ചാണ് ശാന്തമ്മക്ക് വാർഡ് മെമ്പർ ആശ്വാസമേകിയത്. വാട്ടർ അതോറിറ്റിയുടെ വെള്ളം ലഭ്യമാക്കുന്നതിനായി പേപ്പർ വർക്കുകൾ നടത്തി പണമടച്ച് കണക്ഷൻ എടുത്ത് നൽകുകയും വാട്ടർ ടാങ്ക് വെച്ച് നൽകുകയും ആവശ്യമുള്ളിടത്തെല്ലാം ടാപ്പും ഇട്ട് നൽകുകയും ചെയ്തു.

കിണറോ മറ്റു മാർഗ്ഗങ്ങളുമില്ലാതെ നിരവധി വർഷങ്ങളായി പൊതുടാപ്പിലെ വെള്ളമാണ് ശാന്തമ്മ ഉപയോഗിച്ചിരുന്നത്. മാത്രമല്ല വെള്ളം ശേഖരിച്ചു വെക്കാൻ 2 ബക്കറ്റു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസ്സം വെളളത്തിനായി ദിവസങ്ങളായി വെള്ളം വരാത്ത പൊതുടാപ്പിന് സമീപം ഇരിക്കുന്നത് കാണുകയും ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയാണ് ലോകജലദിനത്തിന്റെ ഭാഗമായി ഈ ഒരു പുണ്യ പ്രവർത്തിക്ക് നേതൃത്വം നൽകിയതെന്ന് ഷൈജു കുരിയൻ പറഞ്ഞു. ദിപക് വെള്ളക്കാരിത്തടം, ഷിജു AG എന്നിവരും മെമ്പറോടൊപ്പം പൈപ്പ് ഫിറ്റിങ്ങിന് നേതൃത്വം നൽകി. പൈപ്പ് ഓൺ കർമ്മം വാർഡ് മെമ്പർ ഷൈജു കുരിയൻ നിർവ്വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് MK ശിവരാമൻ, BS എഡിസൺ, ജേക്കബ്ബ് മേലേ പുതുപ്പറമ്പിൽ,KM കുമാരൻ ,KC ചാക്കോ, ജോൺ വിലങ്ങന്നൂർ, സുബി തോമസ്, അന്തോണി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

