
അക്കൗണ്ടിൽ നിന്നും രണ്ട് തവണയായി പണം നഷ്ടപ്പെട്ടതായി പീച്ചി സ്വദേശി പൊഴികയിൽ പി.എം തോമസ് . പട്ടിക്കാട് സ്റ്റേറ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് അക്കൗണ്ടിൽ നിന്നും രണ്ട് പ്രാവശ്യമായി പണം നഷ്ടപ്പെട്ടന്ന് ആരോപിച്ച് പീച്ചി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പട്ടിക്കാട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിൽ നിന്നും 04.03.2022 ൽ പി.എം തോമസിൻ്റെ അക്കൗണ്ടിൽ നിന്നും അദ്ധേഹത്തിൻ്റെ അറിവോ സമ്മതമോ ഇല്ലാതെ രണ്ടു തവണയായി 7000 + 5790 അങ്ങനെ 12790 രൂപ പിൻ വലിച്ചതായി മെസ്സേജ് വരുകയും പിറ്റേ ദിവസം (05.03.2022 ) ബാങ്കിൽ ചെന്ന് അന്വേഷിച്ചപ്പോൾ ഇത് ബാങ്കിൻ്റെ ഹെഡ് ഓഫിസീൽ നിന്നുമാണ് തുക പിൻവലിച്ചിരിക്കുന്നതെന്നും 10 ദിവസം കാത്തിരിക്കുവാനും ആവശ്യപ്പെട്ടു. മാനേജറേ കണ്ടു സംസ്സാരിച്ചപ്പോഴും അതേ മറുപടി തന്നെയാണ് ലഭിച്ചത്.10 ദിവസത്തിലേറെ ദിവസങ്ങളായിട്ടും ബാങ്കിൻ്റെ ഭാഗത്തും നിന്നും യാതൊരുവിധ നടപടി സ്വീരിച്ചിട്ടില്ലെന്ന് തോമസ് പറഞ്ഞു.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG


