February 1, 2026

പാചകവാതകത്തിന്റെ കുത്തനെയുള്ള വിലക്കയറ്റത്തിനെതിരെ മഹിളാ കോൺഗ്രസ്സ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും ധർണ്ണയും നടത്തി

Share this News


മഹിളാ കോൺഗ്രസ്സ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചക വാതകത്തിന്റെ വില കുത്തനെ 1110 രൂപ ആക്കിയതിനെതിരെ പ്രകടനവും ധർണ്ണയും നടത്തി. കുത്തകകൾക്ക് കൊള്ള ലാഭം ഉണ്ടാക്കുന്നതിന് വേണ്ടി മോദി സർക്കാർ ഭാരത ജനതയെ ദുരിതക്കയത്തിൽ മുക്കിയിരിക്കുകയാണെന്ന് മഹിളാ കോൺഗ്രസ്റ്റ് ആരോപിച്ചു. ബഡ്ജറ്റിൽ കൂടി കേന്ദ്രസർക്കാരും കേരള സർക്കാരും ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 351 രൂപയും ഒറ്റയടിക്ക് കുട്ടി ജനങ്ങളെ പ്രത്യേകിച്ച് വീട്ടമ്മമാരെ ദുരിതക്കയത്തിൽ മുക്കിയ ഇരുസർക്കാരുകളെയും ഇലക്ഷനിൽ കൂടി ഞങ്ങൾ വീട്ടമ്മമാർ നേരിടുമെന്ന് മഹിളാ കോൺഗ്രസ്സ് താക്കീത് നൽകി. മഹിളാകോൺഗ്രസ്സ് ജില്ലാ സെക്രട്ടറി നിർമ്മല ടി. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലീലാമ്മ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. മഹിളാ കോൺഗ്രസിന്റെ ചാർജ്ജുള്ള സെക്രട്ടറി സി. ബി. ഗീത മുഖ്യപ്രഭാഷണം നടത്തി. ജയലക്ഷ്മി ടീച്ചർ, ബിന്ദു കുമാരൻ, സ്വപ്ന രാമചന്ദ്രൻ, ഷീല രാജൻ, സുബൈദ, രമണി, വാസുദേവൻ, നഫീസക്കുട്ടി, ജ്യോതി ആനന്ദ്, സ്മിത ജോസ്, സ്മിത മുരളി, സെഫിയ പി.കെ., കവിത പ്രേമരാജ് ലീന, എമിലി, ജോയ്സി ജോസ് മുതലായവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുകന്നതിനായി താഴെ Click ചെയ്യുക

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!