
വെൽഫെയർ പാർട്ടി തൃശൂർ മണ്ഡലം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
സാമൂഹിക നീതി അട്ടിമറിക്കുന്ന ജീവിത ദുരിതം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സംസ്ഥാന ബജറ്റുകൾക്കെതിരെ തൃശൂർ മണ്ഡലം വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മണ്ണുത്തി സെൻ്ററിൽ നടന്ന പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി
ജില്ലാ വൈ:പ്രസിഡന്റ് ഷാജഹാൻ കെ കെ ഉദ്ഘാടനം ചെയ്തു.സാംസ്കാരിക പ്രവർത്തകൻ ഇ.എ ജോസഫ് , മനുഷ്യവകാശ പ്രവർത്തകൻ ബെന്നി കൊടിയാട്ടിൽ, കർഷകനും മനുഷ്യവകാശ പ്രവർത്തകൻ ചേരുംകുഴി ഷാജി ആണ്ടു കാല, ജില്ലാ പ്രസിഡന്റ് വിമൻ ജസ്റ്റീസ്മൂവ്മെൻ്റ് ഉമൈറ കെ.എസ്, ജില്ലാ ട്രഷർ ആരിഫ് പി.ബി തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി തൃശൂർ മണ്ഡലം പ്രസിഡൻ്റ് റഫീഖ് പി എച്ച് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റിഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ യാസീൻ നന്ദിയും പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

