January 31, 2026

കേരള വെറ്ററിനറി സർവ്വകലാശാല ലേബർ അസോസിയേഷന്റെ (AlTUC ) നേതൃത്വത്തിൽ തൊഴിൽ സംരക്ഷണ ദിനം ആചരിച്ചു

Share this News

കേരള വെറ്ററിനറി സർവ്വകലാശാല ലേബർ അസോസിയേഷന്റെ (AlTUC ) നേതൃത്വത്തിൽ തൊഴിൽ സംരക്ഷണ ദിനം ആചരിച്ചു

കേരള വെറ്റിനറി യൂണിവേഴ്‌സിറ്റി മണ്ണുത്തിയിൽ സ്ഥിരം തൊഴിലാളികളുടെ അമിത തൊഴിൽ ഭാരം തൊഴിലാളി നിയമനം നടത്തി പരിഹരിക്കണമെന്നും അങ്ങിനെ നിയമനം നടത്തുമ്പോൾ വർഷങ്ങളോളം അവിടെ തൊഴിൽ ചെയ്തു ഇപ്പോൾ തൊഴിൽ ഇല്ലാതെ പുറത്തു നിൽക്കുന്ന തൊഴിലാളികളെ പരിഗണിക്കണമെന്ന് ഹൈകോടതിയിൽ നിന്ന് ഉത്തരവ് ലഭിച്ചിട്ടുള്ള ഈ തൊഴിലാളികളെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഹെഡ് ഓഫ് ഫാംസ് ഓഫീസിലേക്ക് വെറ്റിനറി ലേബഴ്സ് അസോസിയേഷൻ (AITUC)പ്രകടനവും ധർണയും നടത്തി.

തൊഴിലാളി നിയമനം ഉടൻ നടപ്പിലാക്കുക , ഹൈക്കോടതി വിധി നടപ്പിലാക്കുക , കാഷ്വൽ തൊഴിലാളി നിയമനം നടപ്പിലാക്കുക ,കരാർ നിയമനങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു തൊഴിലാളികൾ ഹെഡ് ഓഫ് ഫാംമ്സിലേക്ക് മാർച്ച് നടത്തി
തൊഴിൽ സംരക്ഷണ ദിന ആചരണത്തിന്റെ ഉദ്ഘാടനം വെറ്റനറി ലേബേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി ഡി റെജി നിർവഹിച്ചു.

AITUC ഒല്ലൂർ മണ്ഡലം സെക്രട്ടറി എം ഇ എൽദോ അധ്യക്ഷത വഹിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ എം കെ ഗോപാലകൃഷ്ണൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു. AITUC നേതാക്കളായ ഷിജോൺ പട്ടിക്കാട്, സേതു താണിക്കുടം, സജീവൻ, ലേബർ അസോസിയേഷൻ സെക്രട്ടറി സുരേഷ് ബാബു കെ ബി, ലേബർ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹസീന കെ എസ്, അംബിക തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി തൊഴിലാളികൾ തൊഴിൽ സംരക്ഷണ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!