
വഴുക്കുംപാറ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ശാസ്ത്രമേള സംഘടിപ്പിച്ചു
വഴുക്കുംപാറ ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായി ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ കെ ആർ നീതു ഉദ്ഘാടനം നിർവഹിച്ചു. കോളേജ് മാനേജർ സി രാധാകൃഷ്ണൻ ചടങ്ങിൽ സംബന്ധിച്ചു. ഫിസിക്സ്,കെമിസ്ട്രി, മാത്തമാറ്റിക്സ് വിഭാഗങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും സംയുക്തമായി മേളക്ക് നേതൃത്വം നൽകി. രാമൻ പ്രഭാവത്തിന്റെ കണ്ടുപിടുത്തത്തിന് 1930-ൽ ഭൗതികശാസ്ത്രജ്ഞനായ സി വി രാമന് നോബൽ സമ്മാനം ലഭിച്ചതിന്റെ അനുസ്മരണാർത്ഥം ആയിട്ടാണ് ദേശീയ വ്യാപകമായി ശാസ്ത്രദിനമായി ആചരിച്ചു വരുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച പ്രദർശനം വൈകീട്ട് 3 മണിയോടു കൂടെ അവസാനിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
