January 29, 2026

കൂട്ടാല കതിരപ്പിള്ളി ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ ഇടയാൽ സെബാസ്റ്റ്യൻ 15-ാം മത് അനുസ്മരണവും D കാറ്റഗറി ബാഡ്മിന്റൻ ടൂർണ്ണമെന്റും നടത്തി

Share this News

ബാഡ്മിന്റൻ അക്കാദമി പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു. ജ്ഞാനഗുരു ഫാദർ ഡൊമിനിക് ചാഴൂർ  സമ്മാനദാനവും അനുസ്മരണ ചടങ്ങും ഉദ്ഘാടനം നിർവഹിച്ചു . ബാഡ്മിന്റൺ രക്ഷാധികാരി കെ.എസ്.മണിവർണ്ണൻ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളെ ആദരിച്ചു.

സിബി സെബാസ്റ്റ്യൻ, ഏലിയാമ്മ സെബാസ്റ്റ്യൻ, കെ വി മണി, വി എസ് പ്രദീപ്, എബിൻസ് വി എ, നിധീഷ് രാജു തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ടൂർണ്ണമെന്റിൽ സഞ്ജു തോമസ്, ബിനി ജോൺ എന്നിവർ വിന്നേഴ്സും, മോൻസി കെ എസ് , അഭി എന്നിവർ റണ്ണറപ്പും സേവ്യർ റഫേൽ, കെ.വി.മണി തേർഡ് പ്രൈസും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി.

വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക👇🏻

https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

error: Content is protected !!