December 22, 2024

റോയ് തോമസിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു

Share this News

റോയ് തോമസിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു




മാരാക്കലിൽ നടന്ന ബൈക്ക് അപകടത്തെ തുടർന്ന് മരണപ്പെട്ട കോൺഗ്രസ് നേതാവ് റോയ് തോമസിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് സർവ്വകക്ഷി അനുശോചന പരിപാടി സംഘടിപ്പിച്ചത്. സംസ്കാര ചടങ്ങുകൾക്ക് ശേഷം മാരായ്ക്കൽ സെൻററിൽ നടന്ന അനുശോചന പരിപാടിയിൽ ബ്ലോക്ക് പ്രസിഡന്റ്‌ കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു. പോരാട്ടങ്ങളുടെ രാജകുമാരൻ ഇവിടെ എന്ന് പറഞ്ഞുകൊണ്ടാണ് കെ.സി അഭിലാഷ് തൻറെ പ്രസംഗം ആരംഭിച്ചത്.
റോയ് തോമസ് രാഷ്ട്രീയത്തിൽ തനിക്ക് സഹോദര തുല്യൻ ആയിരുന്നു എന്നും അദ്ദേഹത്തിൻറെ മരണം കോൺഗ്രസിനും പൊതു പ്രവർത്തന രംഗത്തെ സംബന്ധിച്ചും തീരാനഷ്ടമാണെന്നും കെ സി അഭിലാഷ് പറഞ്ഞു. കഷ്ടതകൾ അനുഭവിക്കുന്ന കുടുംബത്തിന് വേണ്ടി കോൺഗ്രസ് സംഘടിപ്പിക്കുന്ന സഹായനിധിയിലേക്ക് ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹായിക്കണം എന്നും അഭിലാഷ് കൂട്ടിച്ചേർത്തു.
റോയ് തോമസിന്റെ അയൽവാസിയും
സിപിഎം ജില്ലാ സെക്രട്ടറിയും ആയ എം എം വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. രാഷ്ട്രീയപരമായി എതിര്‍ച്ചേരിയിൽ പ്രവർത്തിക്കുമ്പോഴും
പരിമിതികൾക്കപ്പുറമുള്ള റോയ് തോമസിന്റെ നേതൃത്വപാടവം ആശ്ചര്യം ഉളവാക്കിയിട്ടുണ്ടെന്നും
റോയിയുടെ അകാലത്തിലുള്ള വിയോഗം രാഷ്ട്രീയപ്രവർത്തനങ്ങളിൽ തീരാനഷ്ടമാണെന്നും
എംഎം വർഗീസ് പറഞ്ഞു. പാണഞ്ചേരിയിലെ രാഷ്ട്രീയ പ്രവർത്തനത്തിൽ നിറഞ്ഞുനിന്നിരുന്ന തന്റേതായ സ്ഥാനം നേടിയെടുത്ത റോയ് തോമസിന്റെ അപകടമരണം വലിയ ഞെട്ടലോടെ യാണ് കേട്ടതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ പറഞ്ഞു.
പാർട്ടിയിൽ പുത്രതുല്യനായിരുന്നു റോയ് തോമസ് എന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ലീലാമ തോമസ് പറഞ്ഞു…..
കോൺഗ്രസ് പാർട്ടിയുടെ ഊർജ്ജസ്വലമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് റോയ് തോമസിന്റെതെന്ന് കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് പറഞ്ഞു.
റോയ് തോമസ്
പാർട്ടിയിലെ സഹോദര തുല്യനായിരുന്നുവെന്നും പരിമിതികളെ മറികടന്നു കൊണ്ടുള്ള പ്രവർത്തനങ്ങൾ എന്നും അത്ഭുതത്തോടെ നോക്കി കണ്ടുവെന്നും പാണഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ പി ചാക്കോച്ചൻ പറഞ്ഞു.രാഷ്ട്രീയ ജീവിതത്തിൽ ഉറച്ച തീരുമാനങ്ങൾ എടുത്ത് മുന്നോട്ടുപോകുന്ന വ്യക്തിയായിരുന്നു റോയ് തോമസ് എന്ന് മുൻ പത്രപ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയിലെയും മറ്റു പൊതുപ്രവർത്തനരംഗത്തെ പ്രമുഖരും അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!