തൃശ്ശൂർ ജില്ലാ കമ്മിറ്റി രാഷ്ട്രീയ ജനതാദൾ നേതൃത്വസംഗമം നടത്തി
തെറ്റായ നയങ്ങൾക്കെതിരെയും ദേശീയ തൊഴിലുറപ്പ് പദ്ധതിക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്ക്കോളർഷിപ്പിനും തുക വെട്ടികുറച്ചു കൊണ്ട് കേന്ദ്ര സർക്കാരും ഒരു വശത്ത് അനാവശ്യ നികുതി വർധനവിലൂടെ കേരള സർക്കാരും മറുവശത്ത് ഫണ്ട് വെട്ടിപ്പും ക്രിമിനൽ പ്രവർത്തനങ്ങളുമായി അണികളും ജനങ്ങളെ ദ്രോഹിക്കുകയാണ്ന്ന് തൃശ്ശൂർ ജില്ലാ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു പഴയച്ചിറ പറഞ്ഞു.ഇതിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശത്തെയാണ് സർക്കാരുകൾ അടിച്ചമർത്താൻ ശ്രമിക്കുന്നത്.
തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ബഷീർ മുടിക്കോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിജു തേരെട്ടിൽ, ജോമോൻ ജോസ്, ബാബു വി ലാസർ, ജോജു എന്നിവർ പ്രസംഗിച്ചു. ജില്ലാ നേതാക്കളായ ജോസഫ് വി ജെ സ്വാഗതവും സെക്രട്ടറി ജോബി എം വി നന്ദിയും പറഞ്ഞു.