പുതുക്കാട് താലൂക്ക് ആശുപത്രിക്ക് ഐ.എസ്.ഒ. അംഗീകാരം
കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുതുക്കാട് താലൂക്ക് ആശുപത്രിക്ക് ഐ.എസ്.ഒ. അംഗീകാരം ലഭിച്ചു. കിലയുടെ കൺസൽട്ടൻസിയിൽ ആദ്യമായാണ് ഒരു താലൂക്ക് ആശുപത്രിക്ക് ഈ അംഗീകാരം ലഭിക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ഷീലാ മനോഹരൻ, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ പി.ആർ. അജയഘോഷ്, ഭരണസമിതി അംഗങ്ങൾ, ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ. മുഹമ്മദാലി എന്നിവർ പങ്കെടുത്തു.