മേരിഗിരിയിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വാഹനാപകടം
ദേശീയ പാത 544 മേരിഗിരിയിൽ ബുള്ളറ്റും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം വടക്കഞ്ചേരി ഭാഗത്തു നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് വരുന്ന സ്ക്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് . സ്കൂട്ടർ യാത്രക്കാർ തൃശ്ശൂർ ഭഗത്തേക്ക് പോകുമ്പോൾ എതിർ ദിശയിൽ വന്ന ബുള്ളറ്റ് വന്ന് ഇടിക്കുകയായിരുന്ന് എന്ന് നാട്ടുകാർ പറഞ്ഞു. ബുള്ളറ്റിലുള്ള മേരിഗിരി സ്വദേശിയെ പോലീസിന്റെ വാഹനത്തിൽ വാണിയമ്പാറ എത്തിച്ച് ഉടൻ തന്നെ 108 ആംബുലൻസിൽ തൃശൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി സ്കൂട്ടർ യാത്രക്കാരെ ഹൈവേ എമർജൻസി ടീമിന്റെ ആംബുലൻസിലും ആശുപത്രിയിൽ കൊണ്ടുപോയി