January 12, 2025

പാണഞ്ചേരിയിലെ പ്രമുഖകോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായ റോയ് തോമസ് വാഹനാപകടത്തിൽ മരിച്ചു

Share this News

പാണഞ്ചേരിയിലെ പ്രമുഖകോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായ റോയ് തോമസ് വാഹനാപകടത്തിൽ മരിച്ചു

കണ്ണാറ മാരായ്ക്കൽ റോഡിൽ മലങ്കര ക്രിസ്ത്യൻ പള്ളിക്ക് സമീപത്താണ് അപകടം സംഭവിച്ചത്. റോയ് തോമസും മകൾ റോയ്സിയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിൽ തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിലേയ്ക്ക് വീണാണ് അപകടം. വീഴ്ചയിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ റോയിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൾ റോയ്സിയുടെ പരിക്ക് ഗുരുതരമല്ല. ഭാര്യ: ആൻസി. മക്കൾ: റോയ്സി, റോഷൻ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക

https://chat.whatsapp.com/CKDK5EPG665Iv4zU80dXRr

error: Content is protected !!