എൽതുരുത്തിൽ നടന്ന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജില്ലാ ജേതാക്കൾ
സംസ്ഥാന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പ് സമാപിച്ചു. തൃശ്ശൂരിൽ നടന്ന സംസ്ഥാന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗവും പെൺകുട്ടികളുടെ വിഭാഗവും പാലക്കാട് ജേതാക്കൾ .ആൺകുട്ടികൾ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം രണ്ടാം സ്ഥാനവും എറണാകുളം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി പെൺകുട്ടികളുടെ വിഭാഗത്തിൽ ജീവിരാജ സ്പോർട്സ് സ്കൂൾ രണ്ടാം സ്ഥാനവും പത്തനംതിട്ട മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സമാപന ചടങ്ങ് സോജി . സി.ടി. (കേരള ഹോക്കി സെക്രട്ടറി) ഉദ്ഘാടനം നടത്തി. K. R സാമ്പശിവൻ (സ്പോഴ്സ് കൗൺസിൽ പ്രസിഡന്റ്) ലാലി ജയിംസ് (45ാം ഡിവിഷൻ കൗൺസിലർ ) റവ ഫാ . തോമസ് ചക്രമാക്കൽ C M I ( സെന്റ് അലോഷ്യസ് ഇൻസ്റ്റിറ്റുഷൻ മാനേജർ ) മുഖ്യതിഥികൾ സമ്മാനദാനം നിർവഹിച്ചു. ഒളിമ്പിക് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി അഖിൽ അനിരുദ്ധൻ പാലക്കാട് ഹോക്കി പ്രസിഡൻറ് രാജേഷ് ,തൃശ്ശൂർ ഹോക്കി ട്രഷറർ അരുൺ ഫ്രാൻസിസ് തൃശൂർ മാസ്റ്റേഴ്സ് ഹോക്കി കൺവീനർ സുധി ചന്ദ്രൻ അസോസിയേറ്റഡ് സെക്രട്ടറി രഞ്ജിത്ത് സംസാരിച്ചു.തൃശൂർ ഹോക്കി സെക്രട്ടറി എബനേസർ ജോസ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഷാജി നിഴൽ നന്ദി പറഞ്ഞു. സെന്റ് അലോഷ്യസ് സ്കൂൾ ഗ്രൗണ്ട്,സെന്റ് മേരീസ് കോളേജ് ഗ്രൗണ്ട്, ബി വി എം എച്ച് എസ് കല്ലേറ്റുംക്കര ഗ്രൗണ്ട് എന്നി മൂന്ന് ഗ്രൗണ്ടിലായി നടന്ന മത്‌സരം. സെന്റ് അലോഷ്യസ് ഹൈസ്കൂൾ ഗ്രൗണ്ടിലായിരുന്നു ഫൈനൽ മത്സരങ്ങൾ .