മണിനാദം ജില്ലാതല നാടൻപാട്ട് മത്സത്തിൽ യുവ ക്ലബ്ബ് ചേറൂർ വിജയികളായി
പ്രശസ്ത നാടൻപാട്ട് കലാകാരനായ കലാഭവൻ മണിയുടെ സ്മരണാർത്ഥം കേരള സംസ്ഥാന യുവ ജനക്ഷേമ ബോർഡ് ജില്ലയിലെ യൂത്ത് / യുവ / യുവതി ക്ലബ്ബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘മണിനാദം’ എന്ന പേരിൽ സംഘടിപ്പിച്ച ജില്ലാതല നാടൻപാട്ട് മത്സരത്തിൽ യുവ ക്ലബ്ബ് ചേറൂർ ഒന്നാം സ്ഥാനത്തിനും യുവതരംഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ശീനാരായണപുരം രണ്ടാം സ്ഥാനത്തിനും ഒരുമ കലാവേദി ചാലക്കുടി മൂന്നാം സ്ഥാനത്തിനും അർഹരായി. വിജയികൾക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതം സമ്മാനത്തുക നൽകി.