
ഗ്ളാസ് പതിച്ച ഒരു വാതിലിലൂടെ വളരെ വേഗതയിൽ ഇടിച്ചുകയറി സംഭവിക്കുന്ന അപകടങ്ങൾ ഏറെയാണ്.
കടയിലേക്ക് വരുന്നവർ അശ്രദ്ധയിലോ ധൃതിയിലോ ആയിരിക്കാം. ഗ്ളാസ് പതിച്ച ഒരു വാതിലിലൂടെ വളരെ വേഗതയിൽ ഇടിച്ചുകയറി സംഭവിക്കുന്ന അപകടങ്ങൾ ഏറെയാണ്. ഇത്തരത്തിലുള്ള അപകടം സംഭവിക്കാതിരിക്കാൻ വരുന്നവരുടെ ശ്രദ്ധയെ ആകർഷിക്കുംവിധത്തിൽ ഗ്ളാസിൽ വേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ പതിച്ച സ്റ്റിക്കറോ മറ്റു അടയാളങ്ങളോ ഉപയോഗിച്ച് മാർക്കുചെയ്യേണ്ടത് അത്യാവശ്യമാണ്.
മുതിർന്നവർക്കുപോലും അശ്രദ്ധമായി ഇത്തരത്തിൽ അപകടം സംഭവിക്കുകയാണെങ്കിൽ കുട്ടികളുടെ കാര്യത്തിലും വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഓരോ ഷോപ്പുകളിലും വീടുകളിലും ഗ്ളാസ് പതിച്ചിരിക്കുന്ന ഇടം ചൂണ്ടിക്കാണിക്കുന്ന രീതിയിൽ സുരക്ഷാ സംവിധാനം ഒരുക്കുവാൻ ബന്ധപെട്ടവർ ശ്രദ്ധിക്കേണ്ടതാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
