
സംസ്ഥാന ക്ഷീര സംഗമം പടവ് 2023 ൻ്റെ ഭാഗമായി ക്ഷീരകർഷകർക്കായി ഒരുക്കിയ സൗജന്യ മെഡിക്കൽ ക്യാമ്പ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു
സംസ്ഥാന ക്ഷീര സംഗമം പടവ് 2023 ൻ്റെ ഭാഗമായി മണ്ണുത്തി വെറ്ററിനറി കോളേജ് കാമ്പസിലെ പുഷ്യരാഗം ഹാളിൽ ക്ഷീരകർഷകർക്കായി ഒരുക്കിയ സൗജന്യ മെഡിക്കൽ ക്യാമ്പ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. അഹല്യ കണ്ണാശുപത്രി, തൃശൂർ അമല ഇൻസ്റ്റിറ്റുട്ട് ഓഫ് മെഡിക്കൽ കോളേജ് എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
അമലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ മെഗാ മെഡിക്കൽ ക്യാമ്പ് (ജനറൽ, സർജറി, ഗൈനക്കോളജി, കാർഡിയോളജി, അസ്ഥിരോഗം, ആയുർവേദം) തിങ്കളാഴ്ച വരെയും അഹല്യാ കണ്ണാശുപത്രിയുടെ നേത്ര വിദഗ്ധരുടെ നേതൃത്വത്തിൽ 15 വരെയും മെഡിക്കൽ ക്യാമ്പുണ്ടാകും. രാവിലെ 9.30 മുതൽ വൈകിട്ട് മൂന്ന് വരെയാണ് പരിശോധന സമയം. ജില്ലാ മെഡിക്കൽ ഓഫീസിന്റെ (അലോപ്പതി) നേതൃത്വത്തിലുള്ള ക്യാമ്പിൽ 13 മുതൽ 15 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ട് വരെയും സേവനം ലഭ്യമാകും. ഹോമിയോപ്പതി വിഭാഗത്തിന്റെ 14നും ആയുർവേദത്തിന്റെ 15നും ക്യാമ്പുകൾ രാവിലെ 9 മുതൽ വെെകീട്ട് 4 വരെ ഉണ്ടാകും. 24 മണിക്കൂർ 108 ആംബുലൻസ് സൗകര്യവും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. തുടർചികിത്സയ്ക്ക് ആവശ്യമുള്ളവർക്ക് ക്ഷീര കർഷകർക്കുള്ള ഇൻഷുറൻസ് പദ്ധതിയായ ക്ഷീര സ്വാന്തനം വഴിയും സഹായം ലഭ്യമാകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
