
ജില്ലയിലെ ബസുകളിൽ ലഹരി വിരുദ്ധ സ്റ്റിക്കറുകൾ പതിക്കുന്നതിന്റെ ഉദ്ഘാടനം കല്കടർ ഹരിത വി.കുമാർ നിർവഹിച്ചു
എക്സൈസ് വകുപ്പും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും സംയുക്തമായി ജില്ലയിലെ ബസുകളിൽ ഹെല്പ് ലൈൻ നമ്പറുകൾ ഉൾപ്പെട്ട ലഹരിവിമുക്ത ബോധവൽക്കരണ സ്റ്റിക്കറുകൾ പതിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. തൃശൂർ വടക്കേ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഹരിത വി കുമാർ ലഹരി വിരുദ്ധ സ്റ്റിക്കറിന്റെ മാതൃക പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എസ് പ്രേംകുമാറിനു നൽകി ഉദ്ഘാടനം നിർവഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബാബു വർഗീസ് പദ്ധതി വിശദീകരണം നടത്തി.അസി എക്സൈസ് കമ്മിഷണറും ജില്ലാ വിമുക്തി മാനേജറും കൂടിയായ കെ എസ് സുരേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം, പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് ജനറൽ സെക്രട്ടറി കെ കെ സേതുമാധവൻ എന്നിവർ പങ്കെടുത്തു.
ഉദ്ഘാടനപരിപാടിക്ക് ശേഷം തൃശൂർ ലോ കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാരും എക്സൈസ് ഉദ്യോഗസ്ഥരും ബസ് ജീവനക്കാരും തൃശൂർ വടക്കേ സ്റ്റാൻഡ്, ശക്തൻസ്റ്റാൻഡ് എന്നിവിടങ്ങളിലെ ബസുകളിൽ ബോധവൽക്കരണ സ്റ്റിക്കറുകൾ പതിച്ചു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
