
മഹിളാ കോൺഗ്രസ്സ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “സദ്ബുദ്ധി പ്രാർത്ഥനാ യജ്ഞം” സംഘടിപ്പിച്ചു.
മഹിളാ കോൺഗ്രസ്സ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധന മന്ത്രി ബാലഗോപാലിന്റെ നല്ല ബുദ്ധിക്ക് വേണ്ടി “സദ്ബുദ്ധി പ്രാർത്ഥനാ യജ്ഞം സംഘടിപ്പിച്ചു. ബഡ്ജറ്റിലൂടെ നികുതി കൊള്ള നടത്തിയ ധന മന്ത്രി തന്റെ ദുർബുദ്ധിയും ദുർവാശിയും വെടിയണമെന്നും പെട്രോൾ, ഡീസൽ മുതൽ കുടിവെള്ളത്തിന് വരെ കരം ഉയർത്തിയിരിക്കുകയും ആണ് എന്ന് മഹിളാ കോൺഗ്രസ്സിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും ഭാരത് ജോഡോ യാത്രയിൽ 4080 കി.മീ. ചരിത്രത്തിലേക്ക് നടന്ന് കയറിയ ഷീബ രാമചന്ദ്രൻ ആവശ്യപ്പെട്ടു. സദ്ബുദ്ധി പ്രാർത്ഥനാ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. സി.ബി.ഗീത, ബീന രവി ശങ്കർ, സുബൈദ് മുഹമ്മദ്, സോയ ജോസഫ്, വനജ ഭാസ്ക്കരൻ, തങ്ക മണി കെ. എസ്., നിർമ്മല ടി., ലീല രാമകൃഷ്ണൻ, ജിന്നി ജോയ്, ജയ ലക്ഷ്മി ടീച്ചർ, സത്യഭാമ ടീച്ചർ, ലാലി ജെയിംസ്, ലീല ടീച്ചർ, അഡ്വ. വില്ലി, സ്വപ്ന രാമചന്ദ്രൻ, ബിന്ദു കുമാരൻ, ഷിഫ സന്തോഷ്, ഷീല രാജൻ, അഡ്വ. സന്ധ്യ, റൂബി ഫ്രാൻസിസ്, സുബൈദ, ഓമന, ഹസീന മുതലായവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
