
കത്തോലിക്കാ കോൺഗ്രസ്സ് ചുവന്ന മണ്ണ് യുണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
ചുവന്ന മണ്ണ് ലഹരി എന്ന മഹാ വിപത്തിനെതിരെ പോരാടാൻ യുവാക്കളെ ആഹ്വാനം ചെയ്തു കൊണ്ട്, യുവാക്കൾക്കളെയും മതബോധന വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ഉൾപ്പെടുത്തി ചുവന്ന മണ്ണ് നിർമ്മലഗിരി സെന്റ് ജോസഫ് ദേവാലയത്തിൽ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. കോലഴി എക്സൈസ് റേഞ്ച് ഓഫീസിലെ വനിതാ എക്സൈസ് ഓഫീസർ സതി കെ.കെ ക്ലാസ്സ് എടുത്തു. വികാരി ഫാ.ആന്റോസ് എലുവത്തിക്കൽ സെമിനാർ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ്സ് പ്രസിഡണ്ട് സി.ഡി റോയി, എബിൻ ഗോപുരം, മിനി ജോണി, ഫ്രാൻസീസ് വല്ലുരാൻ, സിജോ ജോസ്, ഷാനി ഫ്രാങ്കോ, ക്ലിന്റോ ചെറിയാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

