
പടവ് 2023 സംസ്ഥാന ക്ഷീര സംഗമം – പ്രദര്‍ശന കൂപ്പണ്‍ പ്രകാശനം
പടവ് 2023 സംസ്ഥാന ക്ഷീര സംഗമം ഡയറി എക്‌സ്‌പോ പ്രചരണ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സ്‌പോ കാണുന്നതിന് വേണ്ടി
സ്‌കൂളുകള്‍ വഴി കൂപ്പണ്‍ അനുവദിക്കുന്നു. പ്രവേശന കൂപ്പണ്‍ പ്രകാശനം ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍
ടി വി മദനമോഹനന് നല്‍കി നിര്‍വഹിച്ചു. കൂപ്പണ്‍ നറുക്കിട്ട് എടുക്കുന്ന ഭാഗ്യവാന്‍മാര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം തൃശൂര്‍ മൃഗശാല സന്ദര്‍ശിക്കുന്നതിന് സൗജന്യപാസ് നല്‍കും. ചടങ്ങില്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിനില ഉണ്ണികൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ശ്രീജ വി, ശ്രീകാന്തി എന്‍, ക്ഷീര വികസന ഓഫീസര്‍മാരായ മഞ്ജുഷ ടിവി, സെറിന്‍ പി ജോര്‍ജ്ജ്, അമ്പിളി എന്‍ എസ്, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍മാരായ സ്മൃതി വാസുദേവന്‍, സംഗീത നവീന്‍, ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖിരൂപ് എന്നിവര്‍ പങ്കെടുത്തു. തൃശൂര്‍ ഈസ്റ്റ് ഉപജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ചിത്രരചന മത്സരം ക്ഷീരവര്‍ണ്ണം ഫെബ്രുവരി 5ന് തൃശൂര്‍ മണ്ണുത്തി വെറ്റിനറി ക്യാമ്പസില്‍ രാവിലെ പത്തര മുതല്‍ 12.30 വരെ നടക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
