
വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദേശീയപാതയിൽ നിന്നും സർവ്വീസ് റോഡിലേക്കുള്ള പ്രവേശനം അടച്ചു
കരാർ കമ്പനി തൊഴിലാളികൾ ദേശീയപാത വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ ദേശീയപാതയിൽ നിന്നും സർവീസ് റോഡിലേക്ക് ഇറങ്ങുന്ന മീഡിയൻ ഓപ്പൺ അടച്ചു. സർവ്വീസ് റോഡിന്റെ പണികൾ പൂർത്തികരിക്കാതെയാണ് മീഡിയൻ ഓപ്പൺ അടച്ചത്. സിപിഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് കരാർ കമ്പനി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പീച്ചി പോലീസും പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രനും സ്ഥലത്തെത്തുകയും നാട്ടുകാരുമായി ചർച്ച നടത്തുകയും ചെയ്തു. കമ്മീഷണറെയും, ദേശീയപാത പ്രോജക്ട് ഡയറക്ടറെയും ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ രാജൻ സ്ഥലത്തെത്തിയിട്ട് കളക്ടറുടെ ചേമ്പറിൽ ബന്ധപ്പെട്ട അധികാരികളുടെ നേതൃത്വത്തിൽ ചർച്ച നടത്തി മീഡിയനുകൾ അടയ്ക്കുന്ന കാര്യം തീരുമാനിക്കാം എന്ന് പ്രസിഡൻറ് അറിയിച്ചു അതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചെമ്പൂത്ര പമ്പിന് സമീപത്തെ മീഡിയൻ ഓപ്പൺ അടച്ചിരുന്നു. വാണിയംപാറയിൽ കുളത്തിന്റെ ഭാഗത്ത് സർവീസ് റോഡും മേലേ ചുങ്കത്ത് അടിപ്പാതയും പണിയണം എന്ന ആവശ്യം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. കാരാർ കമ്പനി വഴുക്കും പാറയിൽ സ്വകാര്യ വ്യക്തിയിൽ നിന്ന് 10 ഏക്കർ ഭൂമി വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും ഇവിടെ ടൗൺ ഷിപ്പ് പദ്ധതി നടപ്പിലാക്കാൻ വേണ്ടി നേരിട്ട് യാത്രക്കാരെ ടൗഷിപ്പിൽ എത്തിക്കുന്നതിന്റെ ഭാഗമായി ആണ് മറ്റു ഭാഗങ്ങൾ അടയ്ക്കുന്നതെന്ന് ആരോപണം ഉണ്ട്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
