January 28, 2026

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയടക്കം രണ്ടു പേർ വെന്തു മരിച്ചു

Share this News

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയടക്കം രണ്ടു പേർ വെന്തു മരിച്ചു



കണ്ണൂർ ജില്ല ആശുപത്രിക്ക് സമീപമായിരുന്നു ദാരുണമായ അപകടം. കാറിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്നു കുടുംബം. ഗർഭിണി, ഭർത്താവ്, മൂന്ന് ബന്ധുക്കൾ എന്നിവരാണ് കാറിലുണ്ടായിരുന്നത്. കുറ്റ്യാട്ടൂർ സ്വദേശികളായ കുറ്റ്യാട്ടൂരിലെ പ്രജിത്ത് (35), ഭാര്യ റിഷ (25) എന്നിവരാണ് മരിച്ചത് ആശുപത്രിയിലെത്താൻ മിനിറ്റുകൾ അകലെ എത്തിയപ്പോഴാണ് കാറിൽ തീ പടർന്നത്.മുൻ സീറ്റിൽ ഗർഭിണിയും ഭർത്താവുമാണ് ഇരുന്നത്. ഡോർ ലോക്ക് ആയി മുൻ സീറ്റിലിരുന്നവർ കുടുങ്ങിപ്പോകുകയായിരുന്നു തൊട്ടടുത്തുണ്ടായിരുന്ന ഫയർ ഫോഴ്സ് ഓഫീസിൽനിന്നും അഗ്നിശമന സേനാംഗങ്ങൾ ഉടനെത്തി തീ അണച്ചു. പിൻ സീറ്റിൽ ഇരുന്നിരുന്ന ബന്ധുക്കൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!